ORDER NOW | DELIVERY TOMORROW

What Are You Looking For?

About Kannur Home Cart
കണ്ണൂരിൽ ഭക്ഷ്യസുരക്ഷയ്ക്ക് കണ്ണൂർ ഹോം കാർട്ട്

നാട്ടിൻപുറങ്ങളിലെ ചെറുകിട ജൈവകർഷകർ ഹരിത – കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യുസർ കമ്പനികൾ, കുടുംബശ്രീ ,ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൂല്യവർധിത ഭക്ഷ്യ ഉല്പന്നങ്ങൾ തയ്യാറാക്കുന്നവർ എന്നിവരിൽ നിന്ന് മാത്രം സംഭരിക്കുന്ന ഉല്പന്നങ്ങൾ . കൃഷി ശാസ്ത്രത്തിലധിഷ്ഠിതമായ ഉത്തമ കൃഷി മുറകളിലൂടെ (Good Agricultural Practices -GAP) കഴിക്കാൻ സുരക്ഷിതമായ ( Safe to Eat) പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉല്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത ചെറുകിട പ്രാദേശിക കർഷകരുമായി മാത്രമേ ഓർഗാനിക് അടുക്കള കരാറിലേർപ്പെടുകയുള്ളൂ (Contract Agriculture). മണ്ണിനടിയിലും പുറത്തും കടുത്ത രാസ കീടനാശിനികളും രാസവളങ്ങളും ചേർത്ത വിഷ പച്ചക്കറികളെ തിരിച്ചറിയാത്ത നമ്മൾ തുടർച്ചയായി വഞ്ചിക്കപ്പെടുന്നുണ്ട്. ജൈവമെന്ന പേരിട്ട് നമ്മുടെ അടുക്കളയിലെത്തുന്നതും വിഷമയമായിരിക്കാം. രണ്ട് തരത്തിൽ കൃഷി ചെയ്യുന്നവരും മാർക്കറ്റിലെത്തുന്ന വിഷവിഭവങ്ങൾ ജൈവമെന്ന പേരിൽ കൈമാറി ലാഭം കൊയ്യുന്നവരുമുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്നുമുള്ള മോചനത്തിനായി പരിശ്രമിക്കുന്ന ഒരു കൂട്ടം നഗര ഉപഭോക്താക്കളുടെ മനസിൽ തോന്നിയ ആശയമാണ് വിശ്വസിച്ച് വാങ്ങിക്കഴിക്കാനൊരിടം എന്ന ഓർഗാനിക്ക് അടുക്കള.

~ Good Performance ~

ഞങ്ങളുടെ പ്രവർത്തന ശേഷി

വിഷരഹിത കൃഷിയുമായി കർഷകർ പാടത്തുണ്ട്. ആ ഉല്പന്നങ്ങൾ അടുക്കളയിലെത്തിക്കിട്ടണമെന്ന അതിയായ ആഗ്രഹവുമായി കസ്റ്റമർ വീട്ടിലുണ്ട്. ഞങ്ങൾ ” ഓർഗാനിക് അടുക്കള ” ഇവർക്കിടയിലുണ്ട്. സംഭരണവും പാക്കേജിങ്ങും ഹോം ഡെലിവറിയുമായി ഞങ്ങളുടെ ഹരിതസേന നിങ്ങൾക്കൊപ്പം. നാട്ടു നൻമകളുടെ ഉറവ വറ്റാത്ത നാടൻ വയലുകളിൽ വിയർപ്പൊഴുക്കി ജൈവ വിരുന്നൊരുക്കുന്ന എത്രയോ ചെറുകിട കർഷകരുണ്ട് നമുക്ക് ചുറ്റും. അവർ പൈതൃകമായി കിട്ടിയ നാട്ടറിവുകൾക്കൊപ്പം ജൈവികമായി കൃഷി ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ വിളയുന്ന വിഭവങ്ങൾ ആരോഗ്യ സുരക്ഷയുടെ അടയാളങ്ങളാണ്. ഭക്ഷ്യ സുരക്ഷയുടെ മുദ്രകളാണ്. അവരിലെ സത്യസന്ധരെ കണ്ടെത്തി, അവർക്ക് കരുത്തുറ്റ നഗരവിപണി ഉറപ്പാക്കി ,കൈമാറ്റത്തിന്റെ ഒരാത്മ ബന്ധം സ്ഥാപിക്കുകയാണ് ഈ സംരംഭം.

~ Why choose us? ~

എന്താണ് നമ്മെ വ്യത്യസ്തരാക്കുന്നത്?

ഗ്രാമങ്ങളിലെ ചെറുകിട കർഷകരുടെ കൃഷിയിടം നേരിട്ട് സന്ദർശിച്ച് , മണ്ണൊരുക്കൽ മുതൽ വിളവെടുപ്പു വരെ സസൂക്ഷ്മം വീക്ഷിച്ച്, ഓരോ പരിചരണ ഘട്ടവും രേഖപ്പെടുത്തി, കൃത്യമായ ജൈവ-വിഷരഹിത സർട്ടിഫിക്കേഷൻ നടത്തി , സ്ഥിരം കരാറിലേർപ്പെടുകയാണ് ഈ സംരംഭം. നേരത്തെ രജിസ്റ്റർ ചെയ്ത ഓരോ ടൗൺഷിപ്പിലേയും 100 നഗരവാസികൾക്ക് മാത്രമായി മൊബൈൽ ആപ്പ് വഴി ആഴ്ച തോറും വിഭവങ്ങളുടെ പട്ടിക തയ്യാറാക്കി ഓൺലൈൻ സ്റ്റോക്ക് / ഡിമാന്റ് / സപ്ലൈ സിസ്റ്റത്തിലൂടെ ആഴ്ച തോറുമുള്ള കൃത്യമായ സംഭരണം / തരം തിരിക്കൽ /പാക്കേജിങ്ങ് /നടത്തി നഗരവാസികൾക്ക് ഹോം ഡെലിവറി മാത്രം ചെയ്യുന്ന ഹരിത സംരംഭമാണ് ഓർഗാനിക് അടുക്കള.

100% Fresh Food

ഞങ്ങളുടെ 100% ശുദ്ധമായ ഭക്ഷണം ഉപയോഗിച്ച് ശുദ്ധമായ പാചക അനുഭവങ്ങളിൽ മുഴുകുക. ഓരോ കടിയും പ്രകൃതിയുടെ ഏറ്റവും മികച്ച ചേരുവകളുടെ സാക്ഷ്യമാണ്, അത് നിങ്ങൾക്ക് ചൈതന്യവും ആരോഗ്യവും നിറഞ്ഞ രുചികൾ നൽകുന്നു..

Premium Quality

ഞങ്ങളുടെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുപയോഗിച്ച് നിങ്ങളുടെ അഭിരുചി ഉയർത്തുക. വിശദാംശങ്ങളിലേക്ക് സൂക്ഷ്മമായ ശ്രദ്ധയോടെ ഞങ്ങൾ ഓരോ ഇനവും ഉറവിടമാക്കുകയും ക്രാഫ്റ്റ് ചെയ്യുകയും ചെയ്യുന്നു, ഞങ്ങളെ വേറിട്ടു നിർത്തുന്ന മികവിന്റെ ഒരു തലം ഉറപ്പാക്കുന്നു.

100% Natural

ഓരോ കടിയിലും പ്രകൃതിയുടെ സത്ത കണ്ടെത്തുക. ഞങ്ങളുടെ 100% പ്രകൃതിദത്ത വസ്തുക്കളും കൃത്രിമ അഡിറ്റീവുകളിൽ നിന്ന് മുക്തമാണ്, ഇത് ഭൂമിയുടെ കലർപ്പില്ലാത്തതുമായ സുഗന്ധങ്ങൾ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു..

100% Organic Goods

സുരക്ഷിതമായ മണ്ണില്‍, കറഞ്ഞ മാറ്റങ്ങള്‍ മാത്രം വരുത്തി, സിന്തറ്റിക് കീടനാശിനികളും, ഉപദ്രവകരമായ വളങ്ങളും, ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവയാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ.

Fast Delivery

Across Kannur

Safe payment

100% Secure Payment

Organic Products

100% organic

Help Center

Dedicated 24/7 Support

Curated items

From Handpicked Sellers